ഉയിർപ്പ്: മഹത്വത്തിന്റെ  മനസ്സ്

Standard

മഹത്വത്തിന്റെ മനസ്സു  അറിഞ്ഞു ഞാൻ
കണ്ടു ഞാൻ കർത്താവിനെ

കാലഹരണപ്പെടാത്ത  കീർത്തനം

 ഉണരു നീ  ഉലയാതെ

ബോധ്യങ്ങളിലേക്ക് ഉണരു

കാലപങ്ങൾ ഉണരേണ്ട

കുരുതികൾ  കരുത്താകേണ്ട

തലയ്ക്കു മീതെ

 തണലു നൽകുന്ന തമ്പുരാൻ

തീരത്തുണ്ട് തിരിച്ചറിവിലും ഉണ്ട്

അടഞ്ഞ വാതിലിനുള്ള ആശംസ

സമാധാനം 

സൻമനസ്സുള്ള സമാധാനം

വാതിൽ അടഞ്ഞാലും

 വഴി അടയരുത് ഹൃദയവഴി

 വിളമ്പിയ പ്രാതൽ  

പരിഭവങ്ങൾ മറക്കട്ടെ

പൊറുക്കട്ടെ

തുറന്ന കണ്ണുകൾ അടയാതിരിക്കട്ടെ

ജ്വാലിച്ച  ഹൃദയങ്ങൾ ജീർണ്ണിക്കാതിരിക്കട്ടെ

എഴുതിയതെല്ലാം ഏറ്റെടുക്കാം എതിരില്ലാതെ

മരണം മുട്ടുമടക്കി എന്നാൽ ‘

മനുഷത്വം മഹത്വം സ്വീകരിച്ചു

മഹോന്നതനായി

ആമ്മേൻ” ” 

You are not a victim But you are  victory

എന്റെ ചിന്തകളെ വായിച്ച എല്ലാവർക്കും 

ഈസ്റ്റർ ആശംസകൾ

തീരം: നോമ്പ് ദിനം 

Standard


തീരം ശാന്തമാകട്ടെ

തിരിച്ചറിലൂടെ

ഇത്തിരി വെട്ടത്തിൽ

ഒത്തിരി ഓർമ്മകൾ

മഹത്വത്തിന്റെ മനസ്സിലേക്ക് കടക്കുന്നതിന് മുമ്പ്

നീന്റെയും എന്റെയും  തീരങ്ങളിലെ തിരകൾ അടങ്ങട്ടെ

അതിജീവനം: നോമ്പ് ദിനം 47

Standard

അപ്പം മുറിച്ചപ്പോൾ ഒരുപാടു പേർ

രക്തം വിയർത്തപ്പോൾ

 ചിതറി പലരും പലവഴിക്ക്

ഉറപ്പുകൊടുത്ത പലരും

ഉറകെടും ഉറങ്ങിയും പോയി’ 

കല്ലേറുദൂരങ്ങളിലും 

കാപട്യങ്ങളുടെ കാന്തിയിൽ മുങ്ങാത്തവൻ

മീതെ ജീവിക്കാൻ മിഴിവുള്ളവർ മറന്ന രാത്രി

അതിജീവനത്തിന്റെ പ്രാർത്ഥന

പ്രവർത്തിലെത്തിയ രാത്രി

മറുചോദ്യങ്ങളെ

 മൗനം കൊണ്ടും മനനം കൊണ്ടും

 മിഴിവേകിയ രാത്രി.

മരണ തീരത്തും,

 മനുഷത്വം വിരിഞ്ഞ രാത്രി.
വന്ന വഴിയും എത്തേണ്ട വഴിയും

 ഏറ്റുപറഞ്ഞ രാത്രി.

കുറുകെ വീണ വരകൾ 

കുരിശോളം വളർത്തിയ രാത്രി

പറുദീസയുടെ ‘ പച്ചപ്പിലേക്ക് 

കള്ളൻ വളർന്ന രാത്രി

സാന്ദ്രമായ മൗനത്തിന്  

മനസ്സ് കൊടുക്കുന്നു ഞാൻ

പെസഹാ: നോമ്പ് ദിനം 46

Standard

ഓരോ പുറപ്പാടുകളും

 ഓർമ്മിക്കേണ്ട വാക്ക്

ഓരോ കച്ച തുണിയും 

ഒപ്പിയെടുക്കേണ്ട നനവ്

ഓരോ താലവും 

 സ്നാനപ്പെടേണ്ട സത്യം

കഴുകുമ്പോൾ

 കാതിലുണ്ടാകണം കടയുന്ന ശബ്ദം

ചുംബനം പാദം പുണരുമ്പോൾ

 പൂക്കണം പുണ്യം കൊണ്ട്

ഉയരുന്ന ശബ്ദത്തിൽ ….

ഉടക്കണം ഉച്ചി മുതൽ ഉള്ളം കാലുവരെ

വലുപ്പമില്ലാത്ത അപ്പത്തുണ്ടിലും 

വലിയവനെ കാണണം

ഒറ്റുവാൻ ഒരുക്കി വിടുമ്പോഴും

ഒഴുക്കണം ‘നിനക്കായ് ‘ എന്ന വാക്ക്,  ഓളമായ്

ഒരുങ്ങി നിൽക്കുന്നു ഞാൻ 

ഓർമ്മയാകാൻ

ചുവട്: നോമ്പ് ദിനം 44

Standard

പൊളുന്ന ചുവട്

ചില പൊരുളുകൾ പറഞ്ഞു

ചോര മണക്കുന്നുണ്ട്
ചേരാത്ത കാര്യങ്ങളും ഉണ്ട്

ചതിയുടെ ചലനങ്ങളുണ്ട്

ചീയുന്ന  ചേരുവകളുണ്ട്

ചിതലുകൾ അരിച്ചു തുടങ്ങിട്ടുണ്ട്

ചരിയരുത് ചുവടുകൾ …. 

ചുവടുകൾ ചുവർ ചിത്രങ്ങളാക്കട്ടെ

ചിന്തകൾ ഉള്ള ചുവർചിത്രം

ഒരുങ്ങുക: നോമ്പ് ദിനം 43

Standard

ഓശാനയിൽ നിന്നും 

ഓർമ്മയുടെ വിരുന്നിലേക്ക്

ഓടി എത്തരുത്

ഒരുങ്ങി എത്തുക

കാരണം ഒരുക്കം ഓർമ്മപ്പെടുത്തം

ആദ്യം മുതൽ അറ്റം വരെ

ആമ്മേൻ