25289466_1660481160670597_8578269659231702330_n
ഫാ സോജി ചക്കാലയ്ക്കൽ mcbs

തെരുവിനെ തിരഞ്ഞെടുത്ത

പ്രവാചകൻ…..

ചേക്കേറുവാൻ ..

കൂടുതീർത്ത കൂട്ടുകാരൻ

വെന്ത ചോറിന്റെ വെളിച്ചത്തിൽ

വേണ്ടുവോളം ഊട്ടി നീ…

ഉയിരു നിലനിർത്താൻ

വച്ചുകെട്ടിയ മുറിവിൽ….

ക്രിസ്തു മുഖം കണ്ടവൻ

തിരികെ വരുമ്പോൾ

ഇനിയും തരും

എന്ന ഉറപ്പുള്ള

നല്ല സമറായൻ …

വാരിപുണരുമ്പോൾ

വാടാത്ത വളർച്ച നീ

അപ്പനെന്ന വിളിയിൽ

അലിവായ അഭിഷിക്തൻ….

മഹത്വം നിറഞ്ഞ ബലിയെ….

മണിക്കൂറുകളുടെ

മനനമായി മാറ്റിയവൻ

കുർബാനയുടെ…

കൂടെപ്പിറപാകാൻ

കുത്തിയിരുന്നവൻ…

വളരട്ടെ ഞാനും

അപരനെ വലുതാകുന്ന ഈ വഴിയിൽ